മോളി അമ്മച്ചി സ്പെഷ്യൽ ബീഫ് ഡ്രൈ ഫ്രൈ
അമ്മച്ചിയുടെ ഉറപ്പ്!! ഇതാണ് മക്കളെ ബീഫ് ഫ്രൈ, ഇനി ഇങ്ങനെ തയ്യാറാക്കു. ഇത്രയ്ക്ക് രുചിയിൽ നിങ്ങൾ ബീഫ് ഡ്രൈ ഫ്രൈ കഴിച്ചിട്ടുണ്ടാവില്ല. ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ??
ചേരുവകൾ
- ബീഫ്
- ഉപ്പ്
- കുരുമുളക്പൊടി
- മഞ്ഞൾപൊടി
- ഇഞ്ചി
- വെളുത്തുള്ളി
- കശ്മീർ ചില്ലി
- ഗരം മസാല
- മീറ്റ് മസാല
- പെരുംജീരകം
- വറ്റൽ മുളക് പൊടിച്ചത്
- കോൺഫ്ളർ
- അരിപൊടി
- നാരങ്ങ നീര്
- ബീഫ് വെന്ത വെള്ളം
- വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ
- പച്ചമുളക്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
- ആദ്യം ബീഫ് ഉപ്പ് കുരുമുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് കുക്കറിൽ വച്ച് വേവിച്ചെടുക്കുക. പകുതി വെന്ത് കഴിയുമ്പോൾ ബീഫ് മാറ്റിവെക്കുക. ശേഷം മസാല തയ്യാറാക്കുക.
- മസാല തയ്യാറാക്കുന്നതിന് വേണ്ടി ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി, കാശ്മീർ ചില്ലി, കുരുമുളകുപൊടി, ഗരം മസാല, മീറ്റ് മസാല, പെരുംജീരകം, വറ്റൽമുളക് പൊടിച്ചത്,കോൺഫ്ലവർ, അരിപ്പൊടി, നാരങ്ങാനീര്, ഉപ്പ്, എന്നിവ ബീഫ് വെന്ത വെള്ളം ഉപയോഗിച്ച് നന്നായി ഇളക്കുക.
- ഈ മസാലയിലേക്ക് പകുതിവെന്ന് ബീഫും ചേർത്ത് വീണ്ടും നന്നായി ഇളക്കുക. അരമണിക്കൂർ മസാല പിടിക്കുന്നതിനുവേണ്ടി ബീഫിനെ മാറ്റിവയ്ക്കുക.
- അരമണിക്കൂർ കഴിയുമ്പോൾ ഒരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണയോ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ഒഴിക്കുക.
- എണ്ണ നന്നായി ചൂടായി വരുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന ബീഫ് എണ്ണയിലേക്ക് ഇടുക. ഫ്രൈ ചെയ്ത് എടുക്കുക.
- ബീഫ് ഫ്രൈ ആയി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് ബീഫിനെ മാറ്റിവെക്കുക. ഇത് എന്നെ തന്നെ കുറച്ച് പച്ചമുളക് കറിവേപ്പിലയും വറുത്തെടുക്കാം.
- ട്രൈ ചെയ്ത് എടുത്ത പച്ചമുളക് കറിവേപ്പിലയും ഫ്രൈ ചെയ്ത ബീഫിലേക്ക് ഇട്ട് മിക്സ് ചെയ്തു കഴിയുമ്പോൾ ബീഫ് ഡ്രൈ ഫ്രൈ റെഡിയായി കഴിഞ്ഞു.