രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു
ബുച്ചി ബാബു സനയുടെ സംവിധാനത്തിൽ മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു . ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.
RRR എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ മെഗാ പവർ സ്റ്റാർ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരുകയാണ്. ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സനയുടെ അടുത്ത ചിത്രമാണിത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളില് പ്രഖ്യാപിക്കും. ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. “ഇതിൽ ആവേശമുണ്ട് !! @BuchiBabuSana & മുഴുവൻ ടീമിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു.” എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് രാം ചരൺ ട്വീറ്റ് ചെയ്തത്.