ബോളിവുഡിന്റെ പ്രതാപം തിരിച്ചു പിടിച്ച് അജയ് ദേവ്ഗൺ; ദൃശ്യം 2 കളക്ഷൻ 100 കോടി കടന്നു
ബോളിവുഡിന് അനുഗ്രഹമായി അജയ് ദേവ്ഗൺ നായകനായ ദൃശ്യം 2 . ചിത്രം വെറും ഏഴ് ദിവസം കൊണ്ട് അതായത് ആദ്യ ആഴ്ച തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ അജയ് ചിത്രം മികച്ച വരുമാനം നേടുകയാണ്. ചിത്രം വെള്ളിയാഴ്ച 15.38 കോടിയും ശനിയാഴ്ച 21.59 കോടിയും ഞായറാഴ്ച 27.17 കോടിയും തിങ്കളാഴ്ച 11.87 കോടിയും ചൊവ്വാഴ്ച 10.48 കോടിയും ബുധനാഴ്ച 9.55 കോടിയും നേടി. ആദ്യകാല ട്രെൻഡ് അനുസരിച്ച്, വ്യാഴാഴ്ച ദൃശ്യം 2 8.70 കോടി നേടി. ഏഴ് ദിവസത്തെ മൊത്തം കളക്ഷൻ 104.74 കോടിയാണ് ഇന്ത്യയിൽ ഈ വർഷം (2022) സെഞ്ച്വറി തികയ്ക്കുന്ന അഞ്ചാമത്തെ ഹിന്ദി ചിത്രമായി ദൃശ്യം 2 മാറി. ഇത് മാത്രമല്ല, 100 കോടിയിൽ ഇടംപിടിക്കുന്ന അജയ് ദേവ്ഗന്റെ കരിയറിലെ 13-ാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം 2.
ദൃശ്യം 2 ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ ഭൂൽ ഭുലയ്യ 2 തകർത്തു. ഭൂൽ ഭുലയ്യ 2ന്റെ ലൈഫ് ടൈം കളക്ഷൻ (185.92 കോടി) മറികടക്കാൻ ദൃശ്യം 2 ന് കഴിയുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
അഭിഷേക് പഥക് സംവിധാനം ചെയ്ത ദൃശ്യം 2 വിന്റെ വമ്പൻ വരുമാനം ബോളിവുഡിന് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. അജയ് ദേവ്ഗണിനൊപ്പം തബു, ശ്രേയ ശരൺ, അക്ഷയ് ഖന്ന, ഇഷിത ദത്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.