‘പത്താൻ’ പോസ്റ്റർ എത്തി
സിദ്ധാര്‍ഥ് ആനന്ദ് ഷാറൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്താന്‍’. അടുത്തിടെ ഷാറൂഖ് ഖാന്റെ സ്‌ക്രീന്‍ പ്രസന്‍സും അതി ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി ടീസര്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇതാ പത്താന്റെ പോസ്റ്ററും പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ദീപിക പദുക്കോണും ഷാറൂഖിനൊപ്പം പ്രധാനവേഷങ്ങളില്‍ എത്തുന്നു എന്നതാണ് സവിശേഷത.
ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പത്താന്‍’. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം 2023 ജനുവരി 25ന് റിലീസ് ചെയ്യും.
നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഷാറൂഖ് ഖാന്‍ ചിത്രം തിയറ്ററുകളിലെത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാറൂഖിന്റേതായി ഒടുവില്‍ റിലീസിനെത്തിയ സിനിമ.സിദ്ധാര്‍ത്ഥ് ആനന്ദാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പഠാന്‍ സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന.
സിദ്ധാര്‍ത്ഥ് ആനന്ദാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പഠാന്‍ സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന.