തത്കാല്‍ ടിക്കറ്റുകള്‍ എടുക്കുമ്പോള്‍…
തീരുമാനിച്ചിട്ടില്ലാതെ പെട്ടെന്ന് വരുന്ന യാത്രകള്‍ പലപ്പോഴും നമ്മെ കഷ്ടപ്പെടുത്തും. ഇത്തരം യാത്രകള്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്ന തത്കാല്‍ ടിക്കറ്റുകള്‍. ഐആര്‍സിടിസി തത്കാല്‍ ബുക്കിങ്ങിന്റെ നിബന്ധനകളില്‍ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ..
തത്കാല്‍ ടിക്കറ്റില്‍ ഓഫറുകളോ കണ്‍സഷനോ ലഭിക്കില്ല. തത്കാല്‍ വഴി കണ്‍ഫോം ആയ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ ലഭിക്കില്ല.
വെയിറ്റിങ് ലിസ്റ്റ്, ആര്‍എസി (RAC) തത്കാല്‍ ടിക്കറ്റുകള്‍ യാത്രയ്ക്ക് 30 മിനിറ്റ് മുമ്പ് വരെ ക്യാന്‍സല്‍ ചെയ്യാം. പണം തിരികെ ലഭിക്കും. എന്നാല്‍ വെയിറ്റിങ് ലിസ്റ്റ്, ആര്‍എസി (RAC) തത്കാല്‍ ടിക്കറ്റുകള്‍ ചാര്‍ട്ട് തയാറാക്കുന്ന സമയത്തിനുള്ളില്‍ കണ്‍ഫോം ആയാല്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് റീഫണ്ട് ലഭിക്കില്ല.
ഒന്നിലധികം തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും അതില്‍ ചിലതിന് കണ്‍ഫര്‍മേഷന്‍ ലഭിക്കാതിരിക്കുകയും ചെയ്താല്‍ യാത്രയ്ക്ക് 30 മിനുട്ട് മുമ്പ് വരെ എല്ലാ ടിക്കറ്റും റീഫണ്ടോടെ ക്യാന്‍സല്‍ ചെയ്യാം.
യാത്രയ്ക്കായി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കപ്പെടുകയോ 3 മണിക്കൂറെങ്കിലും വൈകുകയോ ചെയ്താല്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റെസീറ്റ് (TDR) ഫയല്‍ ചെയ്ത് റീഫണ്ട് അവകാശപ്പെടാനാവും.
തത്കാല്‍ ടിക്കറ്റ് ഉടന്‍ പണമടയ്ക്കാതെ തന്നെ ബുക്ക് ചെയ്യാം. ePayLater വഴിയോ പേ ഓണ്‍ ഡെലിവറി വഴിയോ ബുക്ക് ചെയ്യാം. പേ ഓണ്‍ ഡെലിവറി ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ടിക്കറ്റ് കയ്യില്‍ കിട്ടിയതിന് ശേഷം മാത്രം പണം നല്‍കിയാല്‍ മതിയാവും. ePayLater ആണെങ്കില്‍ 14 ദിവസത്തിനുള്ളില്‍ പണം അടച്ചാല്‍ മതി.
ePayLater ഉപയോഗിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അതിന് നേരത്തേ തന്നെ രജിസ്റ്റര്‍ ചെയ്ത് വെക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ബുക്കിങ്ങിനിടെ രജിസ്‌ട്രേഷന്‍ കൂടി ചെയ്യേണ്ടി വരും. അത് അത്രയും വൈകും എന്ന് മാത്രമല്ല, ടിക്കറ്റ് കിട്ടാനുള്ള അത്രയും സമയം നഷ്ടപ്പെടുകയും ചെയ്യും.