
പുതുമപോകാതെ ജീന്‍സ്!!!
യുവാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്ത്രമാണ് ജീന്‍സ്. പൊതുവെ മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് പുരുഷനായാലും സ്ത്രീകള്‍ക്കായാലും ധരിക്കാന്‍ ഏറ്റവും എളുപ്പമുള്ള വസ്ത്രം കൂടിയാണ് എന്നതിനാല്‍ യുവാക്കളില്‍ ഭൂരിഭാഗവും ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും ജീന്‍സുകള്‍ ഉപയോഗിക്കുന്നവരാണ്.

വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യുന്നത് പലപ്പോഴും തലവേദന ആകാറുമുണ്ട്. എന്നാല്‍് ശ്രദ്ധിച്ചുപയോഗിച്ചാല്‍ തന്നെ ജീന്‍സിന്റെ പുതുമ എന്നും നിലനിര്‍ത്താം. ഇതാ വഴികള്‍…
അലക്കുമ്പോള്‍…
ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈ കൊണ്ട് അലക്കുക. വളരെ കാലം ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഇത് കൊണ്ട് സാധിക്കും. വാഷിംഗ് മെഷീനില്‍ ആണ് അലക്കുന്നതെങ്കില്‍ ജീന്‍സിന്റെ നൂല്‍ പൊന്തി വരാനുള്ള സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല സോപ്പു പൊടി ജീന്‍സില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. കഴിവതും ജീന്‍സ് കൈ കൊണ്ട് അലക്കാന്‍ ശ്രമിക്കുക.
അലക്കുമ്പോള്‍ പെട്ടെന്ന് തന്നെ ജീന്‍സിന്റെ കളര്‍ പോകുന്നത് ഒഴിവാക്കാനായി ജീന്‍സ് കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ ജീന്‍സിന്റെ കളര്‍ നഷ്ടമാവില്ലന്ന് മാത്രമല്ല കാലങ്ങളോളം ഇതിന്റെ പുതുമ നിലനിര്‍ത്തുകയും ചെയ്യും.

ജീന്‍സ് കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്്. ഇത് ജീന്‍സിന്റെ പുതുമ നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ ജീന്‍സ് ചുളിയാനും കളര്‍ പോകാനും സാധ്യത ഏറെയാണ്.
ജീന്‍സ് അലക്കുമ്പോള്‍ പുറം തിരിച്ച് അലക്കുക്. കാരണം പുറം തിരിക്കാതെയാണ് കഴുകുന്നതെങ്കില്‍ പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദ്ദവം നഷ്ടമാകാന്‍ സാധ്യത ഉണ്ട്.
ജീന്‍സ് ഉണക്കുമ്പോള്‍…
ജീന്‍സ് അലക്കി ഉണക്കാന്‍ ഇടുമ്പോള്‍ വെയില്‍ ഒഴിവാക്കി ഉണക്കാനിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കനത്ത ചൂടില്‍ വേഗത്തില്‍ ഉണങ്ങിക്കിട്ടാന്‍ വേണ്ടി പലരും അധികം വെയില്‍ ഉള്ളിടത്ത ജീന്‍സ് ഉണക്കാനിടാറാണ് പതിവ്. എന്നാല്‍ അമിത വെയില്‍ ഏല്‍ക്കുമ്പോള്‍ ജീന്‍സിന്റെ കളര്‍ വേഗത്തില്‍ തന്നെ പോയിത്തുടങ്ങും.

ജീന്‍സ് ഉണക്കാന്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. അത് ജീന്‍സിന്റെ പുതുമ വേഗത്തില്‍ നശിപ്പിച്ചേക്കും. ജീന്‍ഡ് ഡ്രൈയറില്‍ ഉണക്കുന്നതിന് പകരം വെയില്‍ കുറഞ്ഞ ഇടത്ത് അയയില്‍ ഇട്ട് ഉണക്കി എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.
ജീന്‍സ് വാങ്ങുമ്പോള്‍…
ജീന്‍സ് പുതുമ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നത് പോലെത്തന്നെ വാങ്ങിക്കുമ്പോഴും ശ്രദ്ധിക്കുക. നമ്മുടെ കാലാവസ്ഥയ്ക്ക് ചേര്‍ന്നതും വളരെ കംഫര്‍ട്ടബിള്‍ ആയി ധരിക്കാന്‍ പറ്റിയതുമായ ജീന്‍സുകള്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. ഡെനിം ജീന്‍സുകള്‍ പത്തിരുപത് പ്രാവശ്യം അലക്കി കഴിയുമ്പോള്‍ ഒരു ഫുള്‍ സൈസില്‍ സ്ട്രെച് ആകും. നീളം കൂടുതലാണെങ്കില്‍ പൊക്കത്തിനനുസരിച്ച് മിക്ക കടകളും ആംഗിള്‍ ചെയ്ത് തരും.

ഷോപ്പിംഗിന് പോകുന്നതിന് മുമ്പേ ജീന്‍സിന്റെ കാര്യത്തില്‍ ഒരു ധാരണ ഉണ്ടായാല്‍ പിന്നീട് അത് സൂക്ഷിക്കാന്‍ അത്ര പ്രയാസം നേരിടേണ്ടി വരില്ല.