ഇംഗ്ലണ്ടില്‍ പഠിക്കാം, സ്‌കോളര്‍ഷിപ്പോടെ!!!
ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ അവസരം. ഒരു വര്‍ഷത്തെ പിജി കോഴ്സ് പഠിക്കാന്‍ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒക്ടോബര്‍ 30നു മുമ്പ് കേന്ദ്ര മന്ത്രാലയത്തിനും ഇംഗ്ലണ്ടിലേക്ക് നവംബര്‍ 15നു മുമ്പും അപേക്ഷ അയക്കണം.
അടുത്ത ഒക്ടോബറോടെ ഡിഗ്രി വിജയിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് ഇല്ലാതെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ സാമ്പത്തികമായി കഴിയാത്തവരാണെന്നുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കണം.
39 വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കും. കേന്ദ്ര മാനവശേഷി വിഭവവികസന മന്ത്രാലയത്തിന്- http://proposal.sakshat.ac.in/schoalrship, കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് കമീഷന്- csc https /fs29.formsite.com/m3nCYq/iy6rpgiqua/form_login.html എന്നീ പോര്‍ട്ടലുകളില്‍ രണ്ടിലും അപേക്ഷ നല്‍കണം.
2020 സെപ്റ്റംബറിലാണ് ക്ലാസ് ആരംഭിക്കുന്നത്. അടുത്ത ജൂണോടെ അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.