ഇന്ത്യന്‍ ആര്‍മിയുടെ ബിഎസ്സി നേഴ്സിങ് കോഴ്സ് ചെയ്യാം
ഇന്ത്യന്‍ ആര്‍മിയുടെ ബിഎസ്സി നേഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ജയിച്ച പെണ്‍കുട്ടികള്‍ക്ക് ഡിസംബര്‍ രണ്ടുവരെ ഓണ്‍ലൈനായി joinindianarmy.nic.in വെബ്സൈറ്റില്‍ അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. സേനയുടെ പൂനെ , കൊല്‍ക്കത്ത, മുംബൈ, ലക്നൗ, ന്യൂഡല്‍ഹി, ബംഗളുരു എന്നിവിടങ്ങളിലെ നേഴ്സിങ് കോളേജുകളിലെ നാല് വര്‍ഷ ബിഎസ്സി നേഴ്സിങ് കോഴ്സുകളില്‍ 220 സീറ്റുണ്ട്.
അപേക്ഷാ ഫീസായി 750 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. അഡ്മിറ്റ് കാര്‍ഡ് 2020 മാര്‍ച്ച് മൂന്നാംവാരം ലഭിക്കും. പരീക്ഷ ഏപ്രിലിലാണ്. അഭിമുഖം മേയില്‍ നടക്കും. ശാരീരിക ക്ഷമതാപരിശോധനയും ഉണ്ട്.
കോഴ്സില്‍ ചേര്‍ന്നാല്‍ നിശ്ചിത കാലയളവില്‍ സേനയുടെ ഭാഗമായി ജോലി ചെയ്യാമെന്ന ഉറപ്പ് നല്‍കണം. 1995 ഒക്ടോബര്‍ ഒന്നിനും 2003 സെപ്തംബര്‍ 30നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ആദ്യപരിശ്രമത്തില്‍തന്നെ ജയിച്ചവരാകണം. ഒന്നരമണിക്കൂറിന്റെ കംപ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്,കെമിസ്ട്രി, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും http://joinindianarmy.nic.in വെബ്സൈറ്റ് കാണുക.