എംബിഎ പ്രവേശനപരീക്ഷ കെമാറ്റ് ഡിസംബര്‍ ഒന്നിന്

എംബിഎ പഠനത്തിനായുള്ള പ്രവേശനപരീക്ഷ (കെമാറ്റ് കേരള) ഡിസംബര്‍ ഒന്നിന് നടക്കും. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാം.

കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമായിരിക്കും പരീക്ഷ. നവംബര്‍ പത്തിന് വൈകിട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക് kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04712335133.

You might also like