
ഇവനാണ് യഥാര്‍ത്ഥ ഫാഷന്‍ ‘മോഡല്‍’!!!
ബലഹീനതകളെ കരുത്താക്കുന്ന ഒട്ടേറെ മാതൃകാ ജീവിതങ്ങള്‍ നമുക്ക് നിത്യ ജീവിതത്തില്‍ കണ്ടെത്താനാകും. അങ്ങനുള്ളൊരു വ്യക്തിയാണ് ഡല്‍ഹി സ്വദേശിയായ പ്രണവ് ബക്ഷി.

പത്തൊന്‍പതുകാരനായ ഈ യുവാവ് ഒരു ഫാഷന്‍ മോഡലാണ്. പ്രണവ്, ഇന്‍സ്റ്റഗ്രാമില്‍ സ്വയം വിശേഷിപ്പിക്കുന്നത് തനിക്കുള്ള അമാനുഷിക ശക്തി ഓട്ടിസം ആണെന്നാണ്. അതെ, ഓട്ടിസം ബാധിച്ചിട്ടും സ്വപ്‌നങ്ങളെ വിട്ടുകളയാത്ത യുവാവാണ് പ്രണവ് ബക്ഷി!!
ഓട്ടിസം ബാധിച്ചിട്ടും റാംപില്‍ ആത്മവിശ്വാസത്തോടെ നീങ്ങുന്ന ആദ്യത്തെ മോഡല്‍ എന്നതാകും ബക്ഷിയുടെ പ്രത്യേകത. ഇതിനോടകം തന്നെ നിരവധി ബ്രാന്‍ഡുകളാണ് പ്രണവിന്റെ ആത്മവിശ്വാസത്തെ തേടിയെത്തിയത്.

രണ്ട് വയസ്സുള്ളപ്പോഴാണ് പ്രണവിന് ഓട്ടിസം സ്ഥിരീകരിച്ചത്. എന്നാല്‍ പൂര്‍ണ പിന്തുണയോടെ അമ്മ അനുപമ ബക്ഷി ഒപ്പം നിന്നു.
40 ശതമാനം ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് പ്രണവ്. എന്നാല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ ഒന്നും ഒന്നിനും തടസമാകില്ലല്ലോ!!

നിന്‍ജ എന്ന പേരിലുള്ള ഏജന്‍സിയാണ് പ്രണവ് ബക്ഷിയ്ക്ക് ആദ്യ അവസരം ഒരുക്കിയത്. അവസരം ലഭിക്കുന്നതിന് മുന്‍പ് പ്രണവ് നിരവധി ഏജന്‍സികള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു.
എന്നാല്‍ ഓട്ടിസം കാരണം പ്രണവിന് എവിടെയും അവസരം ലഭിച്ചില്ല. എന്നാല്‍ പ്രണവിന്റെ കഴിവിലും ഓട്ടിസം ഒരു തടസമല്ലെന്ന ആത്മവിശ്വാസത്തിലും നിന്‍ജ ഏജന്‍സി വിശ്വസിക്കുകയായിരുന്നു.
