ഇനി ആ സുന്ദരയാത്രയ്ക്ക് ടര്‍ക്കിയില്‍ പോകേണ്ട, രാജസ്ഥാനില്‍ വന്നാല്‍ മതി!!
ഹോട്ട് എയര്‍ ബലൂണ്‍ യാത്രകള്‍ അഡ്വഞ്ചര്‍ ലവേഴ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നമാണ്.
ഇത്രനാളും ഈ ഗംഭീരയാത്ര മനോഹരമായി നടത്തുന്നതിന് ടര്‍ക്കിയിലെ കാപ്പഡോഷിയയില്‍ എത്തണമെന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ നവംബറില്‍ നമ്മുടെ രാജ്യത്തുതന്നെ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരം ഒരുങ്ങുകയാണ്.
രാജസ്ഥാനില്‍ നടക്കുന്ന പുഷ്‌കര്‍ മേളയോടനുബന്ധിച്ചാണ് ഭീമന്‍ബലൂണില്‍ യാത്ര ചെയ്യാനുള്ള അവസരവും ഒരുങ്ങുന്നത്.
ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ ഡ്രീം ജേര്‍ണിയാണ് സ്വന്തം രാജ്യത്ത് ഒരുങ്ങുന്നത്!!! നവംബര്‍ 4 മുതല്‍ 12 വരെയാണ് മേള നടത്തപ്പെടുന്നത്.