റോജര്‍ ഫെഡറര്‍ എന്ന ടെന്നീസ് പ്ലെയറിനെ അറിയാത്തവര്‍ വളരെ ചുരുക്കമാണ്.
20 ഗ്രാന്റ്സ്ലാം കീരീടങ്ങള്‍ വര്‍ഷങ്ങളായി കളിച്ചുനേടി റെക്കോര്‍ഡിട്ട ഈ ഗംഭീരകളിക്കാരന് മറ്റൊരു മുഖമുണ്ട്, കൂടുതല്‍ സുന്ദരമായ മുഖം!!! 10 ലക്ഷം കുട്ടികളുടെ രക്ഷകര്‍ത്താവിന്റെ മുഖം.
അദ്ദേഹം നടത്തിവരുന്ന സ്‌കൂളുകളില്‍ നിന്നും സൗജന്യവിദ്യാഭ്യാസവും ഭക്ഷണവും നേടുന്നത് ലോകത്തിന്റെ പലകോണുകളിലുമുള്ള ഒരു മില്യണിലേറെ കുട്ടികളാണ്.
2004 ലാണ് ഈ നല്ല ഉദ്ദേശത്തോടെ റോജര്‍ ഫെഡറര്‍ പുതിയൊരു ഫൗണ്ടേഷനു തുടക്കമിടുന്നത്. തുടക്കം യാതൊരു സാധ്യതയുമില്ലാത്ത കുരുന്നുകള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കണമെന്നതായിരുന്നു ലക്ഷ്യം.
പതിനഞ്ച് വര്‍ഷം കൊണ്ട് ലോകത്താകമാനം സ്‌കൂളുകള്‍ തുടങ്ങുന്ന രീതയിലേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു. സൗത്ത് ആഫ്രിക്കയിലെ മലാവിയില്‍ത്തന്നെ 50 ലേറെ പ്രീ സ്‌കൂളുകള്‍ അദ്ദേഹം തുറന്നിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയില്‍ മാത്രം 82,800 കുട്ടികളും സാംബിയയില്‍ 60,000വും സിംബാവെയില്‍ 57700ത്തിനു മുകളിലും ബോട്‌സ്വാനയില്‍ 7000 വും സ്വന്തം നാടായ സ്വിറ്റ്‌സര്‍ലണ്ടില്‍ 700 അര്‍ഹരായ കുട്ടികളേയുമാണ് ഫൗണ്ടേഷന്‍ പരിപാലിക്കുന്നത്!!
ലോകത്തില്‍ ഏറെ നന്മയുള്ളവരും നമുക്കിടയില്‍ ജീവിക്കുന്നവരും നമുക്കിടയിലുണ്ടെന്നുള്ളതിന് തെളിവു കൂടിയാണ് റോജര്‍ ഫെഡറര്‍…