പച്ചകുരുമുളകിട്ട് പൊരിച്ച മത്തി 🤤
മത്തി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ ? ഉണ്ടാവില്ല. എങ്ങനെ പാചകം ചെയ്താലും അപാര രുചിയുള്ള കേരളീയരുടെ ഇഷ്ട മത്തിയെ നമുക്കിന്ന് പച്ചകുരുമുളകിട്ടോന്ന് പൊരിച്ചെടുത്താലോ ?? ഇതിനുവേണ്ടുന്ന ചേരുവകൾ എന്തൊക്കെയെന്ന് നോക്കാല്ലേ ..
ചേരുവകൾ
- മത്തി
- പച്ച കുരുമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- കാന്താരി മുളക്
- ഉപ്പ്
- മഞ്ഞൾപ്പൊടി
- കറിവേപ്പില
- നാരങ്ങ
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- മത്തി നന്നായി വെട്ടി കഴുകി വൃത്തിയാക്കി എടുക്കുക .
- ശേഷം പച്ച കുരുമുളക് , ഇഞ്ചി , വെളുത്തുള്ളി , കാന്താരി മുളക് , കറിവേപ്പില , എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക .
- ഇത് അരച്ചെടുത്തതിന് ശേഷം ലേശം മഞ്ഞൾപൊടി അരപ്പിലേക്ക് ചേർത്ത് വീണ്ടും ഇളക്കി എടുത്തിട്ടു വെട്ടി വെച്ചിരിക്കുന്ന മത്തിയിൽ പുരട്ടുക .
- ഒരു ചട്ടിയെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക . വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്ക് പച്ചകുരുമുളകും അരപ്പ് തേച്ച് വെച്ച മത്തി ഇട്ട് പൊരിച്ചെടുക്കുക .
- അങ്ങനെ നല്ല രുചികരമായ ,എരിവുള്ള പച്ചകുരുമുളകിട്ട് പൊരിച്ച മത്തി റെഡി .