ഈ ഡ്രൈവർ വേറെ ലെവലാണു മക്കളെ😮

എഴുപത്തിരണ്ടാമത്തെ വയസിലും ഒരാൾ വണ്ടി ഓടിക്കുന്നു എന്ന് പറയുന്നതിൽ വലിയ അത്ഭുതം ഇല്ല . എന്നാൽ ഈ പ്രായത്തിൽ എസ്കവേറ്ററും, ഫോക്ലിഫ്റ്റും, ക്രൈനും, ട്രെയ്‌ലറും, റോഡ്‌റോളറും, ബസ്സും, ലോറിയും തുടങ്ങി എല്ലാ വാഹനങ്ങളും ഒരു സ്ത്രീ ഓടിക്കുന്നത് ഒരു അത്ഭുതമാണ് . ഈ വലിയ വാഹനങ്ങൾ ഓടിക്കുന്ന ആളാരാണന്നല്ലേ; എറണാകുളം തോപ്പുമ്പടിയിലുള്ള മണിയമ്മയാണ് ഈ എഴുപത്തിരണ്ടാം വയസിലും ഇത്രയും വണ്ടികളോടിക്കുന്ന മിടുക്കി അമ്മ .

A to Z എന്ന ഡ്രൈവിങ് സ്ഥാപനത്തിന്റെ സാരദിയായ മണിയമ്മയ്ക്ക് നിലവിൽ 13 ഹെവി ലൈസൻസുകളാണ് ഉള്ളത് . നിരവധി അവാർഡുകൾ നേടിയ മണിയമ്മയുടെ കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണൂ ..

You might also like