മീശ പിരിച്ച് നടക്കുന്ന കണ്ണൂർക്കാരി 😍😍 

ഇന്നത്തെ തലമുറയുടെ സൗന്ദര്യ സങ്കൽപ്പം മുഖം മിനുക്കി നടക്കുക എന്നതാണ്. മുഖത്ത് ഒരു പാടോ പുള്ളിയോ വന്നാൽ അതില്ലാതാക്കാൻ എന്തും നമ്മൾ ചെയ്യും . എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു മീശക്കാരിയുണ്ട് . കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഷൈജ. മീശക്കാരിയെന്ന് അറിയപ്പെടാനാണ് ഷൈജയ്ക്ക് ഏറ്റവും ഇഷ്ടം .മീശയോടുള്ള ഇഷ്ടം കൊണ്ട് തന്നെ ഫേസ്ബുക്കിൽ പേര് മീശക്കാരി എന്ന് ഇട്ടു .

ആണിന്റെ മൂക്കിനു താഴെ മീശ കണ്ടാൽ ‘ആഹാ’ എന്നും പെണ്ണിന്റെ മുഖത്ത് നാല് രോമം കണ്ടാൽ ‘അയ്യേ.’എന്നും പറയുന്ന സമൂഹത്തോട് ഷൈജയ്ക്ക് പറയാനുള്ളത് ഇതാണ് ; . ‘ ഒരു മീശയല്ലേ ചേട്ടാ… മൂക്കിന് കീഴെയുള്ള കുറച്ച് രോമങ്ങൾ അതിന്റെ പേരിൽ എന്തിനാണീ പുകില്?. എന്റെ മീശ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് .

ഷൈജയുടെ കൂടുതൽ വിശേഷങ്ങൾ താഴെ വീഡിയോയിൽ ..

You might also like