നിവിന്‍ പോളി സിനിമാ ലോകത്ത് എത്തും മുന്‍പ് ചെയ്ത ആല്‍ബം കണ്ടിട്ടുണ്ടോ?
അഭിനയ മോഹവുമായി വന്ന് വളരെ ചുരുങ്ങിയകാലം കൊണ്ട് മലയാളി മനസ്സുകളില്‍ താരപദവി നേടിയ ഭാഗ്യതാരമാണ് നിവിന്‍ പോളി. ചെറുപ്പം മുതല്‍തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമായിരുന്നു നിവിന്.
നിവിന്‍ എന്നാല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിനീത് ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വരും മുന്‍പ് ഒരു ആല്‍ബം ചെയ്തിരുന്നു. സൗഹൃദത്തെ ആധാരമാക്കി 2003 ല്‍ ഒരുക്കിയ ഈ ആല്‍ബത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട്. ഇത് എഡിറ്റ് ചെയ്തിരിക്കുന്നത് മറ്റാരുമല്ല, നിവിനെ ഏറെ ശ്രദ്ധേയനാക്കിയ പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍!