ഒരു ഗ്രാമത്തെ മുഴുവൻ ഭൂകമ്പത്തിൽ നിന്ന് രക്ഷിച്ചത് വിവാഹം; അത്ഭുതകരം ഈ രക്ഷപ്പെടൽ
വെള്ളിയാഴ്ച മൊറോക്കയിലുണ്ടായ ഭൂകമ്പത്തിൽ നിരവധി പേരാണ് മരിച്ചത്. ഈ വർഷത്തെ രണ്ടാമത്തെ മാരകമായ ഭൂചലനമാണ് മൊറോക്കയിലേത്. എന്നാൽ അതി സാഹസികമായി ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു കൂട്ടം ആളുകളുടെ വാർത്തയാണിപ്പോൾ വൈറലാകുന്നത്.
ഒരു വിവാഹ ആഘോഷം ഒരു ഗ്രാമത്തെ മുഴുവൻ അപകടത്തിൽ നിന്ന് രക്ഷിച്ചിരിക്കുകയാണ്. കെറ്റൗ എന്ന ഗ്രാമത്തിലെ ആളുകളാണ് വിവാഹചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഹബീബ അജ്ദിറിന്റെയും മുഹമ്മദ് ബൗദാദിന്റെയും വിവാഹം ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചത്. എന്നാൽ ആചാരപ്രകാരം വിവാഹത്തിന്റെ തലേദിവസം വധുവിന്റെ കുടുംബം ഒരു പാർട്ടി നടത്തേണ്ടതുണ്ട്. ഇതിനായി ഗ്രാമത്തിലെ ആളുകൾ പുറത്തെത്തി ആഘോഷം തുടങ്ങി. പാട്ടും ഡാൻസുമായി ഇവർ ആഘോഷിക്കുന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. അപകട സമയത്ത് വീടിനു പുറത്തായതിനാൽ തന്നെ എല്ലാവരും രക്ഷപ്പെടുകയായിരുന്നു.
വിവാഹ ചടങ്ങിനിടെയുള്ള വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.