കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാലയുടെ പേരിങ്ങനെയായിരുന്നു!

കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുന്‍പ് 1937-ല്‍ രൂപീകൃതമായ ഒരു സര്‍വ്വകലാശാലയാണ് തിരുവിതാംകൂര്‍ സര്‍വകലാശാല. ഇതാണ് കേരളത്തിലെ ആദ്യ സര്‍വ്വകലാശാല.

തിരുവിതാംകൂര്‍ സര്‍വകലാശാല എന്ന ആദ്യനാമത്തില്‍ നിന്ന് പിന്നീട് ഇത് കേരള സര്‍വ്വകലാശാല എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

1937ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയായിരുന്നു കേരളത്തിലെ ആദ്യ സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലര്‍.

1957ലാണ് കേരള സര്‍വകലാശാല എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. കര്‍മണി വ്യജ്യതേ പ്രജ്ഞാ എന്ന സംസ്‌കൃതവാക്യമാണ് കേരള സര്‍വകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശര്‍മന്റെ പഞ്ചതന്ത്രത്തില്‍ നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. ”പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു”അഥവാ ഒരാളുടെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം എന്നാണ് ഈ വാക്യത്തിന്റെ അര്‍ഥം.

You might also like