
സമീപ ഭാവിയില്‍ വന്‍ തൊഴില്‍ സാധ്യതകളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്!!
ദൃശ്യ-സംസാര സംവേദനങ്ങള്‍, തീരുമാനമെടുക്കാന്‍ വിവര്‍ത്തനം തുടങ്ങി മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവര്‍ത്തികള്‍ കമ്പ്യൂട്ടറുകളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഭാവിയില്‍ ഏറെ തൊഴിലവസരങ്ങള്‍ക്കു വഴിയൊരുക്കുന്ന മേഖലയാണ് എഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ എന്നിവയില്‍ 2020 അവസാനത്തോടെ ഏഴുലക്ഷം പേര്‍ക്ക് തൊഴില്‍സാധ്യതയുണ്ടെന്ന് നാസ്ക്കോമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രംഗത്ത് തൊഴില്‍ നൈപുണ്യമുള്ളവരുടെ എണ്ണം 3.7 ലക്ഷമാണ്. 1.4 ലക്ഷം പേരുടെ കുറവ് ഈ മേഖലയില്‍ നിലനില്ക്കുന്നു. 2021 ഓടെ 7.86 ലക്ഷം പേരെ ഈ മേഖലയില്‍ ആവശ്യമായിവരും. ആരോഗ്യം, റീട്ടെയില്‍, ടെലികോം നിര്‍മാണ മേഖലയിലാണ് സാധ്യതയേറെ.
വ്യവസായ മേഖലയിലെ 43 ദശലക്ഷം തൊഴിലുകളില്‍ 6065 ശതമാനം, വരുന്ന അഞ്ച് വര്‍ഷക്കാലയളവില്‍ വന്‍ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന സാങ്കേതികവിദ്യയില്‍ ഒരു ലക്ഷം പേരുടെ തൊഴില്‍ നൈപുണ്യ വികസനമാണ് നാസ്ക്കോം ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേര്‍ണിങ്, ഡീപ്പ് ലേര്‍ണിങ്, അനലിറ്റിക്സ്, ഡാറ്റ സയന്‍സ്, ക്ലൗഡ് സര്‍വീസസ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവയിലാണ് ഭാവി തൊഴിലവസരങ്ങള്‍.
പരമ്പരാഗത കോഴ്സുകള്‍ പഠിക്കുന്നവര്‍ അഡ്വാന്‍സ്ഡ് ഐടി കോഴ്സുകള്‍ പഠിക്കുന്നത് മികവുറ്റ തൊഴില്‍ മേഖലകളിലെത്താനുപകരിക്കും. മൂല്യവര്‍ധിത കോഴ്സുകളായി ബിരുദശേഷം ഇവയ്ക്ക് ചേരാം. റെഗുലര്‍ പ്രോഗ്രാമുകളെ അപേക്ഷിച്ച് ഇന്ന് ഓണ്‍ലൈന്‍ കോഴ്സുകള്‍ വിപുലപ്പെട്ടുവരുന്നു. സാങ്കേതിക മികവിലൂന്നിയ ടെക്നോളജി എനേബിള്‍ഡ് മോഡിലാണ് കോഴ്സുകള്‍ നടത്തുന്നത്.
Coursera, Edx, Swayam, AVIEW, Udacity സോഫ്റ്റ് വെയറുകള്‍ ഇതിനായി ഉപയോഗപ്പെടുത്തി വരുന്നു. ബിരുദ പഠനത്തോടൊപ്പവും ഇവ പഠിക്കാം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രാജ്യത്താകമാനം ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നത്. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കാത്തവര്‍ക്കും ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കാനുതകുന്ന രീതിയിലാണ് കോഴ്സ് കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേര്‍ണിങ് എന്നിവ പ്രോത്സാഹിപ്പിക്കാനായി Tensor flow യുമായി ചേര്‍ന്ന് കോഴ്സ് നടത്തിവരുന്നു. Udacity യിലൂടെയുള്ള ഗൂഗിള്‍ മെഷീന് ലേര്‍ണിങ് കോഴ്സ് ഡാറ്റാ അനലിസ്റ്റുകള്‍, ഡാറ്റ സയന്റിസ്റ്റ്, മെഷീന് ലേണിങ് എന്‍ജിനീയര്‍ എന്നിവരാകാന്‍ ഉപകരിക്കും. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി മെഷീന് ലേണിങ്ങില്‍ Coursera പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തിവരുന്നു. ഗൂഗിളിന്റെ ഡീപ് ലേണിങ് ഗവേഷണ വിഭാഗത്തിലെ Andrew Ng, Google Brain എന്നിവയുമായി സഹകരിച്ചാണ് കോഴ്സുകള്‍ നടത്തുന്നത്. ശബ്ദം തിരിച്ചറിയല്‍, വെബ് സേര്‍ച്ച്, ലീനിയര്‍ റിഗ്രഷന്‍ എന്നിവയോടൊപ്പം എഐയ്ക്കാവശ്യമായ മികച്ച പ്രോഗ്രാമിങ് ലാംഗ്വേജായ Mathlab Tutorial ഉം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊളംബിയ യൂണിവേഴ്സിറ്റി സൗജന്യമായി മെഷീന് ലേണിങ്ങില്‍ ഓണ്‍ലൈന്‍ കോഴ്സ് നടത്തുന്നു. സര്ട്ടിഫിക്കേഷനുമാത്രമേ ഫീസുള്ളൂ. Ivileage നിലവാരത്തിലുള്ള കോഴ്സിന്റെ കാലയളവ് 12 ആഴ്ചകളാണ്. ആഴ്ചയില്‍ 812 മണിക്കൂര്‍ പഠനത്തിനായി ചെലവിടണം. edx ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സുകള്‍ നടത്തുന്നത്. ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളുടെ നിര്‍മാതാക്കളായ Nvidia Fundamentals of Deep learning for Computer vision കോഴ്സ് നടത്തിവരുന്നു.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) ഡീപ് ലേണിങ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ എന്ന കോഴ്സ് നടത്തിവരുന്നു. സെന്‍സറുകള്‍, സേഫ്റ്റി സംവിധാനം, ഡീപ്പ് ട്രാഫിക് സിമുലേറ്റര്‍ മുതലായവ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവറില്ലാതെ കാറോടിക്കുന്ന സാങ്കേതിക വിദ്യയ്ക്കാണ് കോഴ്സ് ഊന്നല്‍ നല്‍കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിസ്റപ്റ്റീവ് ടെക്നോളജിയായി ഏറെ വിപുലപ്പെട്ടുവരുന്നു. ഗാര്ട്ണറുടെ വിശകലനമനുസരിച്ച് എഐയിലൂടെ തീരുമാനമെടുക്കല്‍, ബിസിനസ് മോഡല്‍ രൂപപ്പെടുത്തിയെടുക്കല്‍, ഉപഭോക്താക്കളുടെ താല്‍പര്യത്തിനിണങ്ങിയ ചുറ്റുപാടുകള്‍ രൂപപ്പെടുത്തിയെടുക്കല്‍ എന്നിവയില്‍ 20182025 കാലയളവില്‍ കൂടുതല്‍ ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭൗതിക സൗകര്യ വികസനം, സ്ക്കില്‍ വികസനം, നിര്‍മാണ മേഖലയിലും എഐയ്ക്ക് സാധ്യതകളിന്നുണ്ട്.

വെബ് ലേണിങ് പ്ലാറ്റ് ഫോമായ Udacity യിലൂടെ യുകെയിലെ Kaggle, മെഷീന് ലേണിങ് നാനോ ഡിഗ്രി എന്ന ആറുമാസ പ്രോഗ്രാം നടത്തിവരുന്നു.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല 11 ആഴ്ച ദൈര്‍ഘ്യമുള്ള മെഷീന് ലേണിങ് കോഴ്സ് Coursera പ്ലാറ്റ് ഫോമില്‍ നടത്തിവരുന്നു. 58 പൗണ്ടാണ് സര്ട്ടിഫിക്കേഷന് ഫീസ്.
NVIDIA ഡീപ്പ് ലേണിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡീപ്പ് ലേണിങ് സ്പെഷലൈസേഷന് കോഴ്സ് നടത്തി വരുന്നു. RNN, LSTM, Adom, Dropout, Batch nom, Xaview തുടങ്ങിയ നെറ്റ് വര്‍ക്കുകള്‍ ഇതിനായി ഉപയോഗിക്കുന്നു.
IBM സ്ക്കില്‍സ് ഗേറ്റ് വേ, IBM open badge programme, IBM watson, AFI, ക്ലൗഡ് സിസ്റ്റവുമായി ചേര്‍ന്ന് നടത്തിവരുന്നു. കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്ക് കോഴ്സിന് ചേരാം.
കൊളംബിയ യൂണിവേഴ്സിറ്റി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മൈക്രോ മാസ്റ്റേഴ്സ് പ്രോഗ്രാം GE, IBM, Volvo, Ford, Adobe, PWC എന്നിവയുമായി ചേര്‍ന്ന് നടത്തിവരുന്നു. ഒരു വര്‍ഷത്തെ ബിരുദാനന്തര പ്രോഗ്രാം എംഎസ് കൊളംബിയ സര്‍വകലാശാലയിലുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ലോകത്താകമാനം തുടക്കക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍, എഐയെക്കുറിച്ചുള്ള മധ്യനിര കോഴ്സുകള്‍, അഡ്വാന്‍സ്ഡ് കോഴ്സുകള്‍ എന്നിവയുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബംഗളൂരുവും, Uber (upgrade) മായി ചേര്‍ന്ന് 11 മാസത്തെ മെഷീന് ലേണിങ് & എഐ എന്നിവയിലുള്ള ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം നടത്തിവരുന്നു.
IIICT ഹൈദരാബാദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ് എന്നിവയില്‍ 15 ആഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തിവരുന്നു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ എംടെക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസില്‍ എംടെക്ക് കംപ്യൂട്ടര്‍ സയന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുണ്ട്. എഐ, ഇമേജ് പ്രോസസിങ്, ഡാറ്റ അനലിറ്റിക്സ്, സെക്യൂരിറ്റ്, ഫോറന്‍സിക് ടെക്നോളജി എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എഐയില്‍ ഹൈദരാബാദിലെ Analytic path, Udacity, Tech Trunk, Zekelabs, ബംഗളൂരുവിലെ My Tectra, Zenrays കോഴ്സുകള്‍ നടത്തിവരുന്നു. അമൃത സര്‍വകലാശാല, മണിപ്പാല്‍ യൂണിവേഴ്സിറ്റി, അമിറ്റി സര്‍വകലാശാല, ശിവനാടാര്‍ യൂണിവേഴ്സിറ്റി, രാജ്യത്തെ ഐഐടികള്‍, ഐഐഐടികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഡാറ്റ സയന്‍സ്, അനലിറ്റിക്സ്, എഐ ക്ലൗഡ് സേവനങ്ങള്‍ മുതലായവയില്‍ നിരവധി ബിരുദാനന്തര കോഴ്സുകള്‍ നടത്തിവരുന്നു. ബിരുദ പ്രോഗ്രാമിലും ഇത്തരം കോഴ്സുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www.coursera.org, www.ai.google/education, www.forbes.com, www.udemy.com, www.analyticsindiamag.com, www.analyticstraining.in, www.amrita.edu, www.manipal.edu, www.nsu.edu.in, www.ibm.com, www.edx.org, www.swayam.co.in, www.manipal.edu എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.