കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് യുവ നടി
ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം. തിരക്കിനിടയിൽ തന്നോട് അതിക്രമം കാണിച്ച യുവാവിന്റെ കരണത്ത് നടി അടിച്ചു. ഇന്നലെ രാത്രി 9.30നു ശേഷമാണു സംഭവം. ‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
ഒമ്പത് മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണു കയ്യേറ്റം ഉണ്ടായത്.
മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
നടിയുടെ വാക്കുകൾ :
‘ഇന്ന് എന്റെ പുതിയ ചിത്രമായ Saturday Night ന്റെ ഭാഗമായി കോഴിക്കോട് Hilite Mall ല്‍ വച്ച് നടന്ന ‘പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് ‘മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് ‘പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ‘ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ ‘കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് ‘അറപ്പുതോന്നുന്നു. ഇത്രയ്ക്കു frustrated ‘ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? ‘പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ ‘പലയിടങ്ങളില്‍ പോയി . അവിടെയൊന്നും ‘ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു. ‘ഇന്ന് ഉണ്ടായത് .
എന്റെ കൂടെ ഉണ്ടായ മറ്റൊരു ‘സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. ‘അവര്‍ അതിനു പ്രതികരിച്ചു പക്ഷെ എനിക്ക് അതിനു ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപോയി ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ ‘തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ് ,, തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?”