‘ഇല്ല’ എന്ന വാക്ക് സ്വീകരിക്കാത്ത സംവിധായകൻ ;മണിരത്നത്തെ കുറിച്ച് പറഞ്ഞ് കാർത്തി

2017-ൽ പുറത്തിറങ്ങിയ ‘കാട്രു വെളിയിടൈയി’ലിന് ശേഷം കാർത്തി അഭിനയിക്കുന്ന മറ്റൊരു മണിരത്നം ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. മണിരത്നവും സൂര്യയും ഒന്നിച്ച ‘ആയുധ എഴുത്തിൽ’ കാർത്തി മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവനിൽ വന്തിയദേവനായി എത്തുന്ന കാർത്തി മണിരത്നത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് പങ്കുവെയ്ക്കുന്നു .

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്ന വള്ളവരയൻ വന്തിയതേവൻ എന്ന കഥാപാത്രമായാണ് കാർത്തി എത്തുന്നത്. മണിരത്നയ്‌ക്കൊപ്പം പ്രവർത്തിച്ചതിന് ശേഷം ഒരാൾ പഠിക്കുന്ന ജീവിതപാഠങ്ങളെക്കുറിച്ച് കാർത്തിയുടെ വാക്കുകൾ ഇങ്ങനെ… “ഞാൻ എന്താണ് ചെയ്യേണ്ടതെന്ന്  അദ്ദേഹം വ്യക്തത നൽകിയിരുന്നു. എന്തെങ്കിലുമൊന്ന് ചെയ്ത്  വിജയിക്കുന്നതുകൊണ്ടുമാത്രം നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. അത് ഉള്ളിൽ നിന്ന് വരേണ്ടതാണെന്ന് അദ്ദേഹം പറയും. അതിനാൽ, തിരക്കഥകളുടെയും സിനിമകളുടെയും തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതാണ് നല്ലത്. എല്ലാ സിനിമയും വിജയിക്കണമെന്നില്ല. വിജയം നോക്കുകയല്ല, മറിച്ച് നിങ്ങളെ സന്തോഷിപ്പിക്കുന്നതും കലയാകുകയും ചെയ്യുന്ന ഒരു ഉൽപ്പന്നം നിർമ്മിക്കാൻ ശ്രമിക്കുക. അതുതന്നെയാണ് വിജയവും.” ഒരിക്കലും ഒന്നും ഉപേക്ഷിക്കില്ല എന്നതാണ് ഞാൻ അദ്ദേഹത്തിൽ കണ്ടൊരു പ്രധാന കാര്യം. ഇല്ല എന്നൊരു മറുപടി അദ്ദേഹം ഒരിക്കലും അംഗീകരിക്കില്ല. ഒരു കാര്യം ചെയ്യേണ്ടതാണെങ്കിൽ അത് ചെയ്യണം. കാർത്തി കൂട്ടിചേർത്തു .

You might also like