നീലവെളിച്ചത്തിൽ ടൊവിനോ തോമസ്
വെെക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ നീലവെളിച്ചം സിനിമയാക്കുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസാണ് ബഷീറായി എത്തുന്നു.
നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 59 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിൽ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത്തിരുന്നു.
നീലവെളിച്ചത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ടൊവിനോയെ നായകനാക്കി പുറത്ത് ഇറങ്ങുന്നത്.
റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാദൃശ്ചികമായി ടൊവിനോയുടെയും ബഷീറിന്റെയും ജന്മദിനം ആഘോഷമാക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.