ധോണി എന്റർടെയ്ന്മെന്റ്സ് വരുന്നു, ആ​ദ്യ ചിത്രം തമിഴിൽ

എം എസ് ധോണി സിനിമ നിർമ്മാണ കമ്പനി തുടങ്ങി. ധോണി എന്റർടെയ്ന്മെന്റ്സ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. തമിഴ് സിനിമയാണ് ആദ്യ പ്രോജക്ട്. ധോണിയും ഭാര്യ സാക്ഷിയും കൂടി ചേർന്നാണ് നിർമ്മാണ കമ്പനി ആരംഭിച്ചത്.

‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് കല്യാൺ, യോഗി ബാബു, നദിയ മൊയ്തു, ഇവാന എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രമേഷ് തമിൽമണിയാണ് സംവിധാനം.

You might also like