
ദിലീപ് 148 ന്റെ ലോഞ്ച് ഇവൻറ്റും, സ്വിച്ചോൺ
ദീലിപിന്റെ 148 ാം ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. നാളെ മുതൽ ചിത്രീകരണം ആരംഭിക്കും. കോട്ടയത്ത് വച്ചാണ് ആദ്യ ചിത്രീകരണം. കന്നഡ നടി പ്രാണിതയും നിത പിളളയുമാണ് ചിത്രത്തിലെ നായികമാർ.

തമിഴ് നടൻ ജീവ, മനോജ് കെ ജയൻ, സംവിധായകൻ ജോഷി, നാദീർഷ, തുടങ്ങി നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.