കണ്ണൂർ സ്ക്വാഡ‍ുമായി മമ്മൂട്ടി

പുതിയ ചിത്രം കണ്ണൂർ സ്ക്വാഡുമായി മമ്മൂട്ടി എത്തുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൂർ സ്ക്വാഡ്, കാതൽ, ക്രിസ്റ്റഫർ എന്നിവയാണ് വരാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രങ്ങളും നിർമ്മിക്കുന്നത്. കുറ്റാന്വേഷണ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

റോബി രാജാണ് സംവിധാനം. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും കൂടി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, കണ്ണൂർ, വയനാട്, പാലാ, അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻസ്.

You might also like