ആരാധകരെ ഞെട്ടിക്കുന്ന പുത്തൻ ലുക്കിൽ നവ്യാ നായർ
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. നന്ദനത്തിലെ ബാലമണിയെ ആരും മറക്കാൻ സാധ്യതയില്ല. ഇഷ്ടം, കല്ല്യാണരാമൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ച നവ്യായക്ക് രണ്ട് തവണ മികച്ച് നടിക്കുളള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2010 വരെ സിനിമകളിൽ സജ്ജിവമായിരുന്ന നവ്യാ വിവാഹ ശേഷം കരിയറിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഒരുത്തീ എന്ന് സിനിമയിലൂടെ വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ് താരം.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. നിതിന്‍ നന്ദകുമാറാണ് ചിത്രങ്ങള്‍ ക്യാമറയിൽ പകർത്തിയത്. സാള്‍ട്ട് സ്റ്റുഡിയോസിന്റെ ഔട്ട്ഫിറ്റില്‍ രാഖിയാണ് സൈ്റ്റലിംഗ് ചെയ്തിരിക്കുന്നത്.