സുരക്ഷിതമായി ഉപയോഗിക്കാം മൊബൈല്‍ ഫോണ്‍!!
ഏതു സമയവും സന്തത സഹചാരിയായി മൊബൈല്‍ ഫോണ്‍ കൂടെയുണ്ടെങ്കിലും ഫോണിലൂടെ കടന്നു വരുന്ന വൈറസുകളെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണ ഇല്ലെന്നു തന്നെ പറയാനാകും. പ്ലേ സ്റ്റോറില്‍ പലവിധ ആപ്പുകളുടെ രൂപത്തില്‍ പലപ്പോഴും ഇവയെല്ലാം വില്ലനായി തുടരാറുമുണ്ട്. മാല്‍വെയറുകളില്ലാതെ ഫോണ്‍ സംരക്ഷിക്കാന്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍;
പ്ലേസ്റ്റോറില്‍ നിന്നും ആവശ്യമുള്ള അപ്ലിക്കേഷനുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്തും, വിശ്വസനീയമായ പേജില്‍ നിന്ന് മാത്രമുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും മാല്‍വെയര്‍ പ്രതിസന്ധിയെ ഒരു പരിധി വരെ തരണം ചെയ്യാം.
ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കുക. കൂടാതെ, വെബില്‍ ബ്രൗസ് ചെയ്യുമ്പോഴും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴും ശ്രദ്ധിക്കണം.
ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ഒരിക്കലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. അതുപോലെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു പ്രീമിയം ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും മൊബൈല്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.
ഫോണിലെ ആന്റിവൈറസ് സോഫ്റ്റ്വെയര്‍ മാല്‍വെയര്‍ പ്രൊട്ടക്ഷനും ഇന്റര്‍നെറ്റ് സുരക്ഷയും നല്‍കുന്നുവെന്ന് ഉറപ്പാക്കുക. ഒപ്പം തന്നെ പരിചയമില്ലാത്ത അഡ്രസുകളില്‍ നിന്നുള്ള മെയിലുകള്‍ കഴിവതും തുറക്കാതിരിക്കുക.
ഏതെങ്കിലും അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പെ ആ ആപ്ലിക്കേഷനെ സംബന്ധിച്ച വിവരങ്ങളും മുന്‍പ് അത് ഉയോഗിച്ചവരുടെ അഭിപ്രായങ്ങളും വായിക്കുക. ആപ്ലിക്കേഷന്‍ ഉണ്ടാക്കിയ കമ്പനിയെക്കുറിച്ച് മോശം അഭിപ്രായങ്ങളോ, മോശം റേറ്റിങ്ങോ മുന്‍കാലത്ത് തട്ടിപ്പുകള്‍ കാണിച്ച ചരിത്രമോ ഒന്നും ഇല്ലെന്നു ഉറപ്പുവരുത്തുക.
സുരക്ഷിതമാകട്ടെ നമ്മുടെ ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍.