രജനീകാന്തിന്റെ ജയ്‌ലര്‍, ഏപ്രിൽ 14 ന് തിയേറ്ററുകളിൽ 

രജനികാന്ത്  ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ്‌ലര്‍ . നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രത്തെപ്പറ്റിയുള്ള ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ആരാധകർക്കായി ഇതാ ഒരു വലിയ വാർത്ത എത്തിയിരിക്കുകയാണ്. ജയ്‌ലര്‍ അടുത്ത വർഷം ഏപ്രിൽ 14ന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ഷൂട്ട് അവസാനിച്ചാൽ, കോളിവുഡിലെ ഏറ്റവും വലിയ തമിഴ് പുതുവത്സര റിലീസായിരിക്കും ജെയ്‌ലർ. രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്‌ലര്‍. തമന്നയാണ് ചിത്രത്തിലെ നായിക. ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ് കുമാറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്ലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ജയ്ലറില്‍ 148 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വിവരം ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനി മാറും.

You might also like