പുതിയ രണ്ട് ചിത്രങ്ങളുടെ കരാറില്‍ ഒപ്പുവെച്ച് രജനികാന്ത് 

1975-ല്‍ തന്റെ കരിയര്‍ ആരംഭിച്ച രജനികാന്ത് ഇന്നും സിനിമാസ്വാദകരെ വിസ്മയിപ്പിക്കുകയാണ്. യുവതാരങ്ങള്‍ ഏറെ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സ്റ്റൈലിന്റെയും സ്വാഗിന്റെയും പര്യായം ഇന്നും രജനി തന്നെയാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ക്കായി ഇപ്പോള്‍ ഇതാ ഒരു വലിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 

2018ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 2.0യുടെ ബാനറായ ലൈക പ്രൊഡക്ഷന്‍സുമായി രജനികാന്ത് രണ്ട് സിനിമകളുടെ കരാര്‍ ഒപ്പിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജയിലര്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്. 

നവംബര്‍ 5ന് ഔപചാരിക പൂജയോടെയാണ് ആദ്യ ചിത്രം ലോഞ്ച് ചെയ്യുകയെന്ന് ട്രേഡ് ട്രാക്കര്‍ രമേഷ് ബാല ട്വിറ്ററിലൂടെ അറിയിച്ചു. ലൈക പ്രൊഡക്ഷന്‍സിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള രജനിയുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്

You might also like