പുഷ്പ 2 , അല്ലു അർജുന്റെ പ്രതിഫലം ഇത്രയും കോടിയോ?
അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് പുഷ്പ. പുഷ്പ 2 ന്റെ തിരക്കിലാണ് ഇപ്പോൾ താരം. പുഷ്പയിൽ താരത്തിന്റെ പ്രതിഫലം 100 കോടിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രണ്ടാം ഭാഗത്തിൽ അതിലും ഇരട്ടി തുകയാണ് പ്രതിഫലമായി വാങ്ങുന്നത്.
150 കോടി രൂപ പ്രതിഫലമായി വാങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതിൽ 125 കോടിക്ക് പ്രതിഫലം ഉറപ്പിച്ചതായാണ് വാർത്ത. അല വൈകുണ്ഠപുരംലൂ, പുഷ്പ എന്നീ ചിത്രങ്ങളുടെ വിജയത്തോടെ തെലുങ്കിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ.