അനശ്വരനായ ഇന്നസെന്‍റിന് യാത്രമൊഴി
ഇന്നസെന്റ് എന്ന് കേട്ടാൽ മാത്രം മതി നിരവധി ചിരി സമ്മാനിച്ച് സിനിമകളും കഥാപാത്രങ്ങളും മലയാളി മനസ്സുകളിലേക്ക് വരാൻ. ഒരുപിടി ഹാസ്യചിത്രങ്ങൾ മാത്രമല്ല സമ്മാനിച്ചത് പകരം എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകൾ കൂടിയാണ്.
1972 ലാണ് നൃത്തശാല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കുളള അരങ്ങേറ്റം. പീന്നിട് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങി വന്നതോടെ മലയാള സിനിമ മേഖലയിൽ തന്‍റേതായ ഇടം നേടി.
മിഥുനം, പൊന്‍മുട്ടയിടുന്ന താറാവ്, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, രാവണപ്രഭു, ഹിറ്റ്‌ലര്‍, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ എന്നീ തുടങ്ങി അറുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
കാൻസർ വാർഡിലെ ചിരി എന്ന് അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രസ്കതി നേടിയിരുന്നു. നിരവധി ഭാഷകളിലും പുസ്തകം തർജ്ജിമ ചെയ്തിരുന്നു.