പഠിപ്പിക്കാന്‍ സഹായിക്കും ഈ ഓണ്‍ലൈന്‍ സാധ്യതകള്‍…
പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കൂടുതല്‍ രസകരവും ഇന്ററാക്റ്റീവും ആക്കുവാനും പഠനത്തില്‍ കൂടുതല്‍ നന്നായി എന്‍ഗേജ് ആക്കുവാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വിദ്യാര്‍ത്ഥികളെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കുകയും ആശയങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനും സഹായിക്കുന്ന രണ്ട് ഓണ്‍ലൈന്‍ പഠനസാധ്യതകളെ പരിചയപ്പെടാം!
എഡ്മോഡോ
കുട്ടികള്‍ കൂട്ടംകൂടിയിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നു. അതേസമയം, ഡിജിറ്റല്‍ ലോകത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവര്‍ ഇഷ്ടപ്പെടുന്നു. ഈ രണ്ടു വശങ്ങളും ഒരുമിച്ചു ചേര്‍ത്ത്, ഓണ്‍ലൈനില്‍ക്കൂടി ഹോംവര്‍ക്ക് നല്‍കാനും അവയ്ക്ക് ഗ്രേഡ് നല്‍കാനും ഉള്ള ഒരു നിയന്ത്രിത പ്ലാറ്റ്ഫോം അദ്ധ്യാപകര്‍ക്കായി എഡ്മോഡോ സൃഷ്ടിക്കുന്നു. ഇതുകാരണം, കുട്ടികള്‍ ഗൃഹപാഠം കൃത്യസമയത്ത് ചെയ്തു തീര്‍ക്കാന്‍ താല്‍പ്പര്യപ്പെടും. നിങ്ങളുടെ അടുത്ത ക്ലാസ്സില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നും അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കും!
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് – നിങ്ങളുടെ സ്‌കൂളിനെ പ്രതിനിധീകരിച്ച് സൈന്‍ അപ്പ് ചെയ്ത് ഒരു സ്റ്റഡി ഗ്രൂപ്പ് സൃഷ്ടിക്കുക. അതിനു ശേഷം ഗ്രൂപ്പ് കോഡ് നിങ്ങളുടെ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുക. ഇനി തുടങ്ങാം! സൈന്‍ അപ്പ് ചെയ്ത് നിങ്ങളുടെ ക്ലാസ് ഗ്രൂപ്പ് സൃഷ്ടിച്ചു കഴിയുമ്പോള്‍ പുതിയ പ്ലാറ്റ്ഫോം തുറന്നുകിട്ടും. സാധ്യതകളെ അനായാസം പ്രയോജനപ്പെടുത്താമെന്നതും സവിശേഷതയാണ്.
ഡ്യൂയോലിംഗോ
പഠന ഭാഷയോട് കുട്ടികള്‍ കൂടുതല്‍ പ്രതിപത്തി കാണിക്കാത്തതിനു കാരണം അവര്‍ക്ക് എളുപ്പത്തില്‍ ബോറടിക്കുന്നു എന്നതാണ്. ഭാഷകള്‍ പഠിപ്പിക്കുന്നതിന്റെ ശുഷ്‌കിച്ച രീതികള്‍ അതിനെ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കൂടുതല്‍ രസകരവും ഇന്ററാക്റ്റീവും ആക്കുന്നതിനായുള്ള ഒരു ഭാഷാ പഠന ആപ്പും വെബ്സൈറ്റും ആണ് ഡ്യുയോലിംഗോ. ഇതില്‍ ഇരുപതു ഭാഷകള്‍ക്കുള്ള സമഗ്ര ഗൈഡുകള്‍ അടങ്ങിയിരിക്കുന്നു.
പാഠങ്ങളെ കളികളാക്കി മാറ്റുന്നതിന്റെ പ്രയോജനത്തിന്റെ തെളിവാണ് ഡ്യുയോലിംഗോ. മിക്ക ടൂളുകളും ആപ്ലിക്കേഷനുകളും എസ്ടിഇഎം (സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്)-ല്‍ ശ്രദ്ധ നല്‍കുമ്പോള്‍, ഡ്യൂയോലിംഗോ ഭാഷകള്‍ പഠിക്കുന്നത് രസകരമാക്കുന്നു. അക്ഷരമാലകള്‍, വാക്കുകള്‍, വാക്യങ്ങള്‍ എന്ന പഠന മാതൃക അതു പിന്തുടരുന്നില്ല. ലളിതമായ വാക്യങ്ങളില്‍ തുടങ്ങി പിന്നീട് സങ്കീര്‍ണ്ണമായവയിലേയ്ക്കു പോകുന്ന ഒരു സവിശേഷമായ പഠന രീതിയാണ് അതു പിന്തുടരുന്നത്. സ്‌കൂളുകള്‍ക്കായി ഡ്യുയോലിംഗോ ഉപയോഗിച്ച് വിവിധ ഭാഷകളില്‍ പാഠ്യപദ്ധതി സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.