ഹാപ്പി ബെര്‍ത്ത്‌ഡേ പാട്ടിനു പിന്നിലെ കഥ അറിയാമോ?
നമ്മള്‍ എല്ലാവരും ജീവിതത്തില്‍ നിരവധി തവണ ഒരുപോലെ പാടിയ ഒരേ ഒരു പാട്ടാണ് ഹാപ്പി ബെര്‍ത്ത് ഡേ ടു യൂ എന്നു തുടങ്ങുന്ന ജന്മദിനാശംസാ ഗാനം. ഇത് ആരെഴുതിയതാണെന്നും എങ്ങനെ പ്രസിദ്ധമായെന്നുമൊക്കെ ചോദിച്ചാല്‍ നമ്മള്‍ പക്ഷേ വാ പൊളിക്കും. ബെര്‍ഡേ സോങ്ങിനു പിന്നിലെ വസ്തുതകളിതാ…
1893ല്‍ അമേരിക്കക്കാരായ പാറ്റി, മില്‍ഡേര്‍ഡ് എന്നീ സഹോദരിമാരാണ് ഹാപ്പീ ബെര്‍ത്ത്‌ഡെ ഗാനം രചിച്ചതും അതിന് ഈണം പകര്‍ന്നതും.
പാട്ടുകളുടെ ലോക ഹിറ്റായ ഹാപ്പി ബെര്‍ത്ത്‌ഡേ ഗാനത്തിന്റെ ഈണം തുടക്കത്തില്‍ നല്‍കിയിരുന്നത് ഗുഡ് മോണിംങ് ടു ഓള്‍ എന്ന വരികള്‍ക്കായിരുന്നു. നഴ്‌സറി കുട്ടികള്‍ ക്ലാസുള്ള ദിവസങ്ങളില്‍ ആലപിക്കാനായിട്ടായിരുന്നു അത് ചിട്ടപ്പെടുത്തിയത്.
ലോക പ്രസിദ്ധമായ ഗാനമായിട്ടും പരക്കെ ഉപയോഗിച്ചിട്ടും ഈ പാട്ടില്‍ നിന്നും രചീതാക്കള്‍ക്ക് ഒരു വരുമാനവും ലഭിച്ചില്ലെന്നതാണ് സങ്കടകരമായ വസ്തുത.