ഈ നായയെ ആർക്കെങ്കിലും രക്ഷിക്കാൻ സാധിക്കുമോ ?അഭ്യർത്ഥനയുമായി മീനാക്ഷി

 കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രധാന വിഷയമാണ് തെരുവുനായ ആക്രമണം. നിരവധി ആളുകളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടന്നു വരികയാണ്. ഇപ്പോഴിതാ ബാലതാരം മീനാക്ഷിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 

തന്റെ നാട്ടിലെ ഒരു നായയുടെ ചിത്രം പങ്കുവച്ച് മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചിരിക്കുകയാണ് മീനാക്ഷി. ഫ്രാങ്കോ എന്ന നായയുടെ കഴുത്തില്‍ പുഴുവരിച്ച് തുടങ്ങി എന്നും ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചു.

മീനാക്ഷിയുടെ വാക്കുകൾ :

”ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ … ഫ്രാങ്കോ എന്നാണേ ഇവന്റെ പേര്. എല്ലാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍. എന്നും ഞാന്‍ കാണുന്നത് കൊണ്ടാണോന്ന് എനിക്കറിയില്ല എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി… ഒന്നിനെയും ഉപദ്രവിക്കില്ല … മറ്റ് നായ്ക്കള്‍ സ്വന്തം ഭക്ഷണം എടുക്കാന്‍ വന്നാലും ശാന്തതയോടെ മാറി നിൽക്കും… പക്ഷെ ഉണ്ടല്ലോ ഇപ്പോള്‍ ഇവന്റെ അവസ്ഥ ശരിക്കും സങ്കടകരമായ രീതിയിലാണ് … എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം.. കഴുത്തില്‍ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ.. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ. അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കള്‍ക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തില്‍ ഇവനും കിട്ടിയിട്ടുണ്ട് … മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാന്‍ കഴിയുമോ…

You might also like