വീണ്ടും നമ്പര്‍ 2255 : പുത്തന്‍ കാരവന് സ്വന്തമാക്കി മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 എന്ന നമ്പരിൽ അദ്ദേഹം സ്വന്തമാക്കിയ പുത്തന്‍ കാരവന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട് . ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവന് തയ്യാറാക്കിയിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈല്‍സാണ് ബസിനെ കാരവനായി രൂപപ്പെടുത്തിയത്.
എറണാകുളം ആര്‍ടിഒയ്ക്ക് കീഴില്‍ സ്വകാര്യ വാഹനമായാണ് പുതിയ കാരവന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തില്‍ കിടപ്പുമുറിയുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. നിലവില്‍ ടൊയോട്ടയുടെ അത്യാഡംബര എംപിവിയായ വെല്‍ഫയറാണ് മോഹന്‍ലാല്‍ തന്റെ പതിവ് യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്.