
ജൂഡ് ആന്റണിക്ക് എതിരായ ബോഡി ഷെയിമിംഗ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
കഴിഞ്ഞ ദിവസം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജൂഡ് ആന്തണിയ്ക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി ബോഡി ഷെയിമിംഗ് നടത്തിയെന്ന് പറഞ്ഞുകൊണ്ട് നിരവധിയാളുകളാണ് മമ്മൂട്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇപ്പോള്‍ ഇതാ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ജൂഡ് ആന്തണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മമ്മൂട്ടിയുടെ ഖേദ പ്രകടനം.