‘നാലാം മുറ’ ട്രെയ്‌ലര്‍ പുറത്ത്
ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ . ലക്കി സ്റ്റാര്‍ എന്ന ജയറാം ചിത്രത്തിന് ശേഷം വലിയ തയ്യാറെടുപ്പുകളോടെയാണ് ദീപു എത്തുന്നത്. മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമ സുന്ദരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്. 1.44 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായാണ് ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിസംബര്‍ 23ന് ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് നാലാം മുറയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.