അന്റാർട്ടിക്കയിലെ മഞ്ഞുമലയിൽ ഓണാഘോഷം ;വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഓണം കഴിഞ്ഞു. എന്നാൽ അന്റാർട്ടിക്കയിൽ ഒരു കൂട്ടം ഇന്ത്യക്കാർ ഓണം ആഘോഷിക്കുന്ന വീഡിയോ വയറൽ ആകുന്നത് ഇപ്പോഴാണ് . ലോകത്തിൽ എവിടെയാണെങ്കിലും മലയാളി ഓണം ആഘോഷിക്കുക തന്നെ ചെയ്യും, അതിപ്പോ തണുത്തുറഞ്ഞു കിടക്കുന്ന അന്റാർട്ടിക്കയിലാണെങ്കിലും.അന്റാർട്ടിക്കയിൽ ഇന്ത്യക്കാർ ഓണം ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് വ്യവസായി ആനന്ദ് മഹീന്ദ്രയാണ് .

5 യുവാക്കൾ ചുറ്റികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് കട്ടിയുള്ള ഐസിൽ ‘പൂവില്ലാതെ പൂക്കളം’ ഒരുക്കുന്നത് വീഡിയോയിൽ കാണാം. . “ഇന്ത്യക്കാർ ഓണം ആഘോഷിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് തടയാനാവില്ല. അന്റാർട്ടിക്കയിൽ പോലും. അതിഗംഭീരം,” ആനന്ദ് മഹീന്ദ്ര വീഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.

മഹീന്ദ്ര പങ്കുവച്ച വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ വിഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. മലയാളികൾ ചന്ദ്രനിൽ ഓണം ആഘോഷിക്കും, അവർ എല്ലായിടത്തും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിൽ അതിശയിക്കാനില്ല,” ഒരു ഉപയോക്താവ് എഴുതി.

“നിങ്ങൾക്ക് ഒരു വ്യക്തിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കാം, പക്ഷേ ഒരിക്കലും ഒരു വ്യക്തിയിൽ നിന്ന് ഇന്ത്യയെ എടുക്കാൻ കഴിയില്ല!” മറ്റൊരു അഭിപ്രായം വായിച്ചു.

You might also like