നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഈശോ’. ജയസൂര്യയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . പേരു കൊണ്ട് ഏറെ ശ്രദ്ധ നേടിയ നാദിര്‍ഷ-ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 5ന് ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യുമെന്നതാണ് ഏറ്റവും പുതിയ വിവരം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. മുമ്പ് പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് – ബാദുഷ, നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ് – ബിജിത്ത് ധര്‍മ്മടം, പരസ്യകല – ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍ – വിജീഷ് അരൂര്‍, സൗണ്ട് – വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍ – കുട്ടിക്കാനം, മുണ്ടക്കയം. പി ആര്‍ ഒ – എ എസ് ദിനേശ്.