ദഹന പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി ചായ കുടിക്കാം

ദഹന പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചിച്ചായ ഉത്തമ പാനീയമാണ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഇഞ്ചിച്ചായ വളരെ സ്വാദേറിയതുമാണ്. വ്യത്യസ്തമായ രീതിയില്‍ രുചിയേറിയ ഇഞ്ചിച്ചായ തയ്യാറാക്കുന്ന വിധം അറിയൂ…

തേന്‍ – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങാപ്പാല്‍ – രണ്ട് ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ഇഞ്ചിചതച്ചത്/ചുക്കുപൊടി – കാല്‍ ടീസ്പൂണ്‍

വെള്ളം -ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു കപ്പ് വെള്ളം ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍ വെച്ച് ചെറിയ തീയില്‍ തിളപ്പിക്കുക. അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ഇഞ്ചിപ്പൊടിയും കൂടെ ഇട്ട് തീ നന്നേ കുറച്ചു ഒരു 7 മിനുട്ട് തിളക്കാന്‍ വെക്കുക. തീ ഓഫ് ആക്കിയ ശേഷം അടുപ്പില്‍ നിന്നും മാറ്റി തേങ്ങാപ്പാല്‍ ചേര്‍ത്തു ഇളക്കുക. ഇവ ഒരു കപ്പിലേക്ക് അരിച്ച് ഒഴിക്കുക. ഒന്ന് തണുക്കുമ്പോള്‍ തേന്‍ ചേര്‍ത്തു ഇളക്കുക. ഇഞ്ചിച്ചായ തയ്യാര്‍.

You might also like