കാടിനുള്ളിൽ പ്രകൃതിയെ ആസ്വദിച്ച് അമല പോൾ; ചിത്രങ്ങൾ
തെന്നിന്ത്യൻ സുന്ദരി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കാടിനകത്തുള്ള വെള്ളച്ചാട്ടത്തിൽ നിൽക്കുന്ന അമല പോളിനെ ചിത്രങ്ങളിൽ കാണാം. പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അമല കുറിച്ചത്. താൻ ഇപ്പോൾ കാടിനകത്താണെന്നും കാടിനോടു പ്രിയമെന്നും അമല പറയുന്നുണ്ട്.
സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്ത താരം താനൊരു ആത്മീയ യാത്രയിലാണെന്ന് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ബാലി പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.