സ്റ്റാമിന വേണോ ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ!

ലോകത്തിലെ വേഗതയുടെ രാജാവ് ആരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുളളൂ, അതാണ് ഉസൈന്‍ ബോള്‍ട്ട്. സ്റ്റാമിനയുടെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് ബോള്‍ട്ട്. അതുപോലെ സ്റ്റാമിന വേണമെന്നാണ് ആഗ്രഹമെങ്കില്‍ യുവാക്കളേ അറിഞ്ഞോളൂ എന്താണ് ബോള്‍ട്ടിന്റെ ആരോഗ്യ രഹസ്യങ്ങള്‍ എന്ന്….

രാവിലെ മുതല്‍ ജിമ്മില്‍ ചിലവഴിക്കുന്ന ബോള്‍ട്ട് തുടര്‍ച്ചായായ പരീശിലനത്തിനും സമയം കണ്ടെത്തുന്നു. ജമൈക്കന്‍ ഡിഷ് ആയ അക്കീയും സാള്‍ട്ട് ഫിഷുമാണ് ബ്രേക്ക് ഫാസ്റ്റ്, പുഴുങ്ങിയ പഴവു കിഴങ്ങുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.

ഉച്ചയ്ക്ക് പാസ്തയും ചിക്കന്‍ ബ്രെസ്റ്റും ആണെങ്കില്‍ രാത്രി ചോറും കടലയോ പയറോ കൂടാതെ പന്നിയിറച്ചിയും ഉണ്ടാകും.

വര്‍ക്ക്ഔട്ട് കൊണ്ട് ഇവയെല്ലാം എളുപ്പത്തില്‍ ദഹിക്കുന്നു. പഴങ്ങളും പച്ചക്കറികളുമെല്ലാം ബോള്‍ട്ട് ദിവസേന കഴിക്കും. ചിട്ടയായ വ്യായാമം ഉണ്ടെങ്കില്‍ എത്ര കലോറിയും കൊഴുപ്പുമടങ്ങിയ ഭക്ഷണം കഴിക്കാമെന്ന് ബോള്‍ട്ടിന്റെ ഡയറ്റ് സൂചിപ്പിക്കുന്നത്.

അപ്പോള്‍ ശ്രദ്ധിക്കേണ്ടത് ഒരേ ഒരു കാര്യമാണ്, വ്യായാമം! അത് ഭക്ഷണശൈലിക്കൊത്തു തിരഞ്ഞെടുക്കണമെന്നു മാത്രം. അപ്പോള്‍ സ്റ്റാമിന കൂട്ടുകയല്ലേ….

You might also like