സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങള്‍, ജീവിതത്തില്‍ ഉറ്റചങ്ങാതിമാരില്ലാതെ യുവത്വം!

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ ഏറ്റവുമധികം ഏകാന്തത അനുഭവിക്കുന്നവര്‍ യുവാക്കളാണെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. അതും സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങള്‍ പിന്തുടരുകയും സൗഹൃദങ്ങളുമുള്ളപ്പോള്‍.

ഉറ്റ ചങ്ങാതിമാരില്ലാത്തവരാണ് ഇന്നത്തെ യുവജനങ്ങളില്‍ പലരുമെന്നാണ് പുതിയ സര്‍വ്വേഫലം നല്‍കുന്ന വിവരം. യുഗവ് എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസേര്‍ച്ച് കമ്പനിയാണ് സര്‍വ്വേ നടത്തിയത്.

1254 യുവാക്കളില്‍ ജൂലൈയില്‍ നടത്തിയ സര്‍വ്വേയില്‍ മുപ്പതു ശതമാനം യുവാക്കള്‍ എപ്പോഴുമോ മിക്കവാറുമോ ഏകാന്തത അനുഭവിക്കുന്നവരാണെന്ന് പറയുന്നു.

22% യുവാക്കള്‍ക്ക് മികച്ച സൗഹൃദങ്ങളില്ലാത്തപ്പോള്‍ 30% ത്തിന് ഉറ്റ കൂട്ടുകാരില്ല!

എന്നാല്‍ സന്തോഷകരമായ വസ്തുത സര്‍വ്വേയില്‍ നിന്ന് പുറത്തുവന്നത് 49% പേര്‍ മികച്ച സൗഹൃദങ്ങള്‍ നാലിലേറെ ആളുകളുമായി ഉള്ളവരും കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും സന്തോഷവാന്മാരുമാണെന്നതാണ്.

സൗഹൃദങ്ങള്‍ ആഘോഷമാക്കാനുള്ളതാണ്. അതുകൊണ്ട് മികച്ച സൗഹൃദങ്ങള്‍ കൂടി ഉറപ്പുവരുത്തൂ യുവാക്കളേ…..

You might also like