‘അയൽവാശി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇർഷാദ് പരാരി രചനയും സംവിധാനവും ചെയ്യുന്ന ‘അയൽവാശി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിൻ ഷാഹിർ, നിഖില വിമൽ, ബിനു പപ്പു, നസ്‌ലൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ‘അയൽവാശി’ നിർമിക്കുന്നത്. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ എത്തും.

ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,​ ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനയിക്കുന്ന മറ്റ് താരങ്ങൾ.

You might also like