
ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു. യുവ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരൻ. ഇന്നലെ ആയിരുന്നു വിവാഹ നിശ്ചയം.ഇരുവരും 5 വർഷമായി പ്രണയത്തിലായിരുന്നു.

സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ശ്രീവിദ്യ മലയാള സിനിമ ലോകത്ത് എത്തിയത്. ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുളള അരങ്ങേറ്റം.
ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജീം ബൂം ബാ എന്ന സിനിമയുടെ സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍.