നൂറ്റാണ്ടുകളല്ല; ചന്ദ്രന്‍ പിറന്നത് മണിക്കൂറുകള്‍ കൊണ്ട്
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്നും 3,84,400 കിലോമീറ്റർ അകലെയാണ് ചന്ദ്രനുള്ളത്. ഈ പ്രകൃതിദത്ത ഉപഗ്രത്തിന്റെ ഉത്ഭവ കഥ ഇതുവരെ പൂർണ്ണമായും പരിഹരിക്കപ്പെടാത്ത ഒരു രഹസ്യമായി തുടരുകയാണ്. ഇതുസംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചന്ദ്രനെ കുറിച്ചുള്ള ഒരു കൂട്ടം ഗവേഷകരുടെ ഉത്ഭവ കഥ പുറത്തുവന്നിരിക്കുകയാണ്.
ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഹേഡിയൻ ഇയോണിൽ, പ്രോട്ടോ-എർത്തും ചൊവ്വയുടെ വലിപ്പമുള്ള ഒരു ഗ്രഹവും തമ്മിലുള്ള കൂട്ടിയിടിയുടെ പുറന്തള്ളലിൽ നിന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതുസംബന്ധിച്ച പുതിയ സിദ്ധാന്തം ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഡർഹാം യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്പ്യൂട്ടേഷണൽ കോസ്മോളജിയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.
കൂട്ടിയിടിയുടെ ആഘാതത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപാന്തരപ്പെട്ടുവെന്നാണ് ഇവർ പറയുന്നത്. നൂറ്റാണ്ടുകളെടുത്തല്ല ചന്ദ്രൻ രൂപപ്പെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തിൽ മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപപ്പെട്ടുവെന്നും ഗവേഷകർ പറയുന്നു. ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാനായി ഒരുപാട് ഗവേഷങ്ങൾ നടക്കുന്നുണ്ട്.
ഇത്തരത്തിൽ ഉത്ഭവത്തെക്കുറിച്ച് പഠിക്കാൻ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനുകൾ വികസിപ്പിച്ചെടുത്തു. അത് ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ്. വ്യത്യസ്ത ഇംപാക്ട് ആംഗിളുകൾ, വേഗതകൾ, ഗ്രഹ സ്പിന്നുകൾ, പിണ്ഡങ്ങൾ എന്നിവയിലും മറ്റും നൂറുകണക്കിന് കൂട്ടിയിടികൾ പ്രവർത്തിപ്പിക്കുന്നതിന് എസ്ഡബ്ല്യൂഎഫ്ടി ഓപ്പൺ സോഴ്‌സ് കോഡിലാണ് സിമുലേഷനുകൾ വികസിപ്പിച്ചിരിക്കുന്നത്.
കണ്ടെത്തലുകൾ ദി ആസ്‌ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീമാകാരമായ ആഘാതങ്ങൾക്ക് ചന്ദ്രന്റെ സമാനമായ പിണ്ഡവും ഇരുമ്പിന്റെ അംശവുമുള്ള ഒരു ഉപഗ്രഹത്തെ ഭൂമിയുടെ റോഷെ പരിധിക്ക് പുറത്തുള്ള ഭ്രമണപഥത്തിൽ ഉടൻ സ്ഥാപിക്കാൻ കഴിയുമെന്ന് പ്രസ്താവിക്കുന്നു. റോഷ് ലിമിറ്റ് എന്നത് ഒരു ആകാശഗോളത്തിൽ നിന്നുള്ള ദൂരമാണ്.
സംഭവത്തിൽ പ്രതികരണവുമായി നാസ എത്തിയിരുന്നു. ചന്ദ്രനെക്കുറിച്ച് കൂടുതൽ പഠിക്കുക എന്നതിനപ്പുറം, നമ്മുടെ സ്വന്തം ഭൂമി എങ്ങനെയാണ് ഇന്നത്തെ ജീവന്റെ ലോകമായി മാറിയതെന്ന് മനസ്സിലാക്കാൻ ഈ പഠനങ്ങൾ നമ്മെ കൂടുതൽ അടുപ്പിക്കുമെന്ന് നാസ പറഞ്ഞു.പുതിയ സിദ്ധാന്തങ്ങൾ ഉയർന്നുവരുകയും മനുഷ്യർ ചന്ദ്രനിലേക്ക് മടങ്ങാൻ പദ്ധതിയിടുകയും ചെയ്യുമ്പോൾ, ചന്ദ്രന്റെ ഉത്ഭവത്തെ കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിലേക്ക് നാം കൂടുതൽ അടുക്കുകയാണ്.