
മലയാള സിനിമ പ്രേമികളുടെ വികാരമായ മെഗാസ്റ്റാർ മമ്മുട്ടിക്ക് ഇന്ന് 71-ാം പിറന്നാൾ. വർഷങ്ങൾ കൂടും തോറും പ്രായം കുറയുന്ന അത്ഭുത പ്രതിഭാസമാണ് മലയാളികൾക്ക് മമ്മുക്ക. താരത്തിനുള്ള പിറന്നാൾ ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.

പ്രിഥ്വിരാജ് ,ജയസൂര്യ , ഉണ്ണി മുകുന്ദൻ ,ടോവിനോ തോമസ് ,നിവിൻ പോളി , നവ്യനായർ തുടങ്ങി നിരവധി താരങ്ങളാണ് മമ്മുക്കയ്ക്ക് ആശംസകൾ നേർന്നത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ആരാധകരും ആശംസകളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു.