
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരി ആയിരുന്ന എലിസബത്ത് രാജ്ഞി (96 ) നിര്യാതയായി. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. “രാജ്ഞി ഇന്ന് ഉച്ചയ്ക്ക് ബൽമോറലിൽ സമാധാനപരമായി മരിച്ചു ” എന്നാണ് കൊട്ടാരം ട്വീറ്റ് ചെയ്തത് . എലിസബത്ത് രാജ്ഞിയുടെ പ്രിവി കൗൺസിലിന്റെ യോഗം റദ്ദാക്കി വിശ്രമിക്കാൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച പ്രഖ്യാപനം. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമാണ് .
1926 ല്‍ ജനിച്ച എലിസബത്ത് രാജ്ഞി 1952 മുതല്‍ 2022 വരെ ബ്രിട്ടന്റെ ഭരണാധികാരിയായിരുന്നു. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത് . കുറച്ചുകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന രാജ്ഞി ബ്രിട്ടനിലെ സ്റ്റോക്ക് ലാന്‍ഡിലെ ബാല്‍ മോറല്‍ കാസിലായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത് .
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് മൂത്ത മകനായ ചാള്‍സ് ഇനി ബ്രിട്ടന്റെ രാജപദവി ഏറ്റെടുക്കും . തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം 99ാം വയസിലാണ് അന്തരിച്ചത്. മക്കള്‍: ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേര്‍ഡ് .