നാടൻ കേരള സാമ്പാർ
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന നാടൻ കേരള സാമ്പാർ . ചേരുവകൾ ചുവടെ ചേർക്കുന്നു .
🧺 INGREDIENTS (ചേരുവകൾ)
Pigeon Pea (Toor Dal / തുവരപ്പരിപ്പ്)
Turmeric Powder (മഞ്ഞള്‍പൊടി)
Water (വെള്ളം)
Elephant Foot Yam (ചേന)
Raw Plantain (നേന്ത്രക്കായ്)
Pumpkin (മത്തങ്ങ)
Yellow Cucumber (വെള്ളരിയ്ക്ക)
Drumstick (മുരിങ്ങക്കായ്)
Snake Gourd (പടവലങ്ങ)
Brinjal (വഴുതനങ്ങ)
Carrot (കാരറ്റ്)
Ivy Gourd (കോവയ്ക്ക)
Long Beans (പച്ചപ്പയർ)
Shallots (ചെറിയ ഉള്ളി)
Green Chilli (പച്ചമുളക്)
Curry Leaves (കറിവേപ്പില)
Okra / Lady’s Finger (വെണ്ടയ്ക്ക)
Coriander Powder (മല്ലിപ്പൊടി)
Chilli Powder (മുളകുപൊടി)
Asafoetida Powder (കായപ്പൊടി)
Salt (ഉപ്പ്)
Tamarind (പുളി)
Gooseberry (നെല്ലിക്ക)
Tomato (തക്കാളി)
Coriander Leaves (മല്ലിയില)
Coconut Oil (വെളിച്ചെണ്ണ)
Mustard Seeds (കടുക്)
Garlic (വെളുത്തുള്ളി)
Red Chillies (ഉണക്കമുളക്)
Fenugreek ( ഉലുവ )
തയ്യാറാക്കേണ്ട വിധം
1. പ്രഷർ കുക്കറിൽ പരിപ്പും, ക്യാരറ്റും, നേന്ത്രക്കായും ,വെള്ളരിക്കയും ഉലുവ, മഞ്ഞൾപ്പൊടി, മുളക്പ്പൊടി എന്നിവ ചേർത്ത് വെള്ളമൊഴിച്ച് 2 വിസിൽ വേവിക്കുക. ആവശ്യത്തിനനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കേണ്ടതാണ് .
2. തക്കാളി, വെണ്ടയ്ക്ക , വഴുതനങ്ങ എന്നിവ 3 ടീസ്പൂൺ വെളിച്ചെണ്ണയിൽ കുറച്ച് മിനിറ്റ് വഴറ്റുക. വഴന്ന് വരുമ്പോൾ ഇതിലേക്കും കുറച്ച് മഞ്ഞൾപ്പൊടി, മുളക്പൊടി, ഉലുവപ്പൊടി എന്നിവ ചേർക്കുക. ശേഷം വീണ്ടും ഇളക്കുക .
3. വഴറ്റിവെച്ച പച്ചക്കറികൾ വേവിച്ചു വെച്ചിരിക്കുന്ന പരിപ്പിലേക്കും പച്ചക്കറികളിലേക്കും ചേർക്കുക. ഇതിലേക്ക് മുരിങ്ങയ്ക്കയും ഇടുക . ആവശ്യത്തിന് വെള്ളം ഒഴിക്കുക . ഇവയെല്ലാം ചേർത്ത് പച്ചക്കറികൾ ഒരിക്കൽ കൂടി വേവിക്കുക.
4. ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി, കടുക്, ചുവന്ന മുളക്, കറിവേപ്പില, കടുക് എന്നിവ ചേർത്ത് കുറച്ച് മിനിറ്റ് വഴറ്റുക. ശേഷം സാമ്പാർ പൊടി, മുളകുപൊടി, സാമ്പാർപ്പൊടി എന്നിവ ചേർത്ത് നിറം മാറുന്നത് വരെ കുറച്ച് മിനിറ്റ് ഫ്രൈ ചെയ്യുക. സാമ്പാറിലേക്ക് ചേർക്കുക . ചൂടുള്ള ചോറ്, ഇഡ്ഡലി അല്ലെങ്കിൽ ദോശ എന്നിവയിൽ വിളമ്പുക
കുറിപ്പുകൾ:മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും നാടൻ സാമ്പാറിൽ ചേർക്കേണ്ടവയാണ് .ഇവിടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വിധം ആണ് പറഞ്ഞിരിക്കുന്നത് .