ഓണം കളറാക്കി ഒടിടി

ഓണക്കാലം കളറാക്കാൻ തീയേറ്ററുകൾ മാത്രമല്ല ഒടിടിയും ഒരുങ്ങി കഴിഞ്ഞു . തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ സുരേഷ്ഗോപി ചിത്രം പാപ്പൻ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സെപ്റ്റംബര്‍ ആദ്യ വാരം ഒടിടിയിലൂടെ റിലീസിനെത്തുന്നത് . സെപ്റ്റംമ്പർ 7 ന് സീ5 പ്ലാറ്റ്ഫോർമിലൂടെയാണ് പാപ്പൻ റിലീസ് . സെപ്റ്റംമ്പർ 8 തിരുവോണത്തിൽ ചാക്കോച്ചൻ ചിത്രം ‘ന്നാ താൻ കേസ് കൊട് ‘ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും റിലീസിനെത്തുണ്ട് . ഈ മാസം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്ന പ്രധാന സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.

പ്രിയൻ ഓട്ടത്തിലാണ്

സെപ്റ്റംബർ 2ന് ഷറഫുദീൻ നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘പ്രിയൻ ഓട്ടത്തിലാണ്’ മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ  റിലീസ് ചെയ്തു. ഇന്ത്യയിൽ മനോരമ മാക്സിലൂടെയും ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയുമാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. c/o സൈറ ബാനു എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് ശേഷം ആൻറ്റണി സോണി ഒരുക്കിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്.

വിക്രാന്ത് റോണ

അനൂപ് ഭണ്ഡാരി സംവിധാനത്തിൽ കിച്ച സുദീപിൻ നായകനായി അഭിനയിച്ച ഫാന്‍റസി ആക്‌ഷൻ ചിത്രം ‘വിക്രാന്ത് റോണ’ സീ5ൽ സെപ്റ്റംബർ 2ന് സ്ട്രീമിങ് ആരംഭിച്ചു. 3ഡിയിൽ എത്തിയ ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത് വില്യം ഡേവിഡ് ആണ്. ആഷിക് കുസുഗൊള്ളി ആണ് ചിത്ര സംയോജനം.

സീതാ രാമം 

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ദുൽഖർ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന സീത രാമം . ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ റൊമാന്‍റിക് ഡ്രാമ ചിത്രം തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് എത്തിയത്.
ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആകുമ്പോൾ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. ചിത്രം സെപ്തംബർ ഒമ്പതിന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.

You might also like